Latest NewsUAENewsInternationalGulf

യുഎഇയിലെ പ്രധാന റോഡ് നാളെ അടച്ചിടും: മുന്നറിയിപ്പുമായി പോലീസ്

അജ്മാൻ: യുഎഇയിലെ പ്രധാന റോഡ് നാളെ അടച്ചിടുമെന്ന് മുന്നറിയിപ്പ് നൽകി അജ്മാൻ പോലീസ്. രാവിലെ 6 മണി മുതൽ 11 വരെയാണ് റോഡ് അടച്ചിടുന്നത്. അജ്മാൻ സൈക്ലിംഗ് ടൂർ ആരംഭിക്കാൻ പോകുന്നതിനാൽ വാഹനമോടിക്കുന്നവർ ഇതര റൂട്ടുകൾ ഉപയോഗിക്കണമെന്ന് അജ്മാൻ പോലീസ് നിർദ്ദേശിച്ചു.

Read Also: ക്രിസ്മസ് ന്യൂഇയർ പ്രമാണിച്ച് വിൽപ്പനയ്ക്ക് സൂക്ഷിച്ച 210 കുപ്പി അനധികൃത മദ്യം പിടികൂടി:2 പേർ പിടിയിൽ,ഒരാൾ രക്ഷപ്പെട്ടു

സൈക്കിൾ യാത്രക്കാർ ഉപയോഗിക്കുന്ന റൂട്ടിന്റെ ഭൂപടവും അധികൃതർ പങ്കുവെച്ചിട്ടുണ്ട്. അജ്മാൻ മർസയിൽ നിന്നാണ് സൈക്കിൾ യാത്ര ആരംഭിക്കുന്നത്. അൽ സോറ വരെ യാത്ര നീളുമെന്നാണ് ഭൂപടത്തിൽ നിന്നും വ്യക്തമാകുന്നത്.

Read Also: ആശ്രമം കത്തിച്ച കേസ്, സാക്ഷിയെ ആര്‍എസ്എസ് സ്വാധീനിച്ചു: ആരോപണം ഉന്നയിച്ച് സന്ദീപാനന്ദ ഗിരി

shortlink

Related Articles

Post Your Comments

Related Articles


Back to top button