Latest NewsNews

പ്രാഥമിക കൃത്യങ്ങൾക്കായി രാത്രി കാട്ടിലേക്ക് പോയ 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, രണ്ട് പേർ അറസ്റ്റില്‍ 

ഉത്തർ പ്രദേശ്: ഉത്തർ പ്രദേശിൽ 14 വയസുകാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ മഥുരയിലാണ് സംഭവം. പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ രാത്രി വീടിനടുത്തുള്ള കാട്ടിലേക്ക് പോയ പെൺകുട്ടിയെ മൂന്ന് പേർ ചേന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന 9 വയസുകാരിയ സഹോദരി രക്ഷപ്പെട്ട് വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. തുടർന്ന് വീട്ടുകാരും അയൽവാസികളും ചേർന്ന് പെൺകുട്ടിക്കായി തെരച്ചിൽ ആരംഭിക്കുകയും രണ്ട് പ്രതികളെ പിടികൂടുകയും ചെയ്തു. മൂന്നാമത്തെയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button