KeralaLatest NewsNews

വരും മണിക്കൂറുകളില്‍ ഈ 7 ജില്ലകളില്‍ അതിതീവ്ര ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ 7 ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ഇടിയോട് കൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്.

Read Also:രാജ്യസ്‌നേഹം പ്രോത്സാഹിപ്പിക്കണം: കുട്ടികൾക്ക് ‘ബോംബ്, തോക്ക്, ഉപഗ്രഹം’ തുടങ്ങിയ പേരിടാൻ നിർദ്ദേശവുമായി ഉത്തരകൊറിയ

മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴ പെയ്‌തേക്കും. ഈ ആഴ്ചയിലെ മൂന്ന് ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.

ഡിസംബര്‍ 4,7,8 തീയതികളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇതിനൊപ്പം ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button