Latest NewsNewsInternational

ഒരു വിഭാഗത്തിനും നിരോധനം ഏര്‍പ്പെടുത്താത്ത രാജ്യം ഇന്ത്യ: ആഗോള ന്യൂനപക്ഷ റിപ്പോര്‍ട്ട്

മതന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്നതിലും പരിഗണിക്കുന്നതിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം ഇന്ത്യയെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്

ന്യൂഡല്‍ഹി: ഒരു വിഭാഗത്തിനും നിരോധനം ഏര്‍പ്പെടുത്താത്ത രാജ്യമാണ് ഇന്ത്യയെന്ന് ആഗോള ന്യൂനപക്ഷ റിപ്പോര്‍ട്ട്. മതന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്നതിലും പരിഗണിക്കുന്നതിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം ഇന്ത്യയെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. റിസര്‍ച്ച് ഓര്‍ഗനൈസേഷനായ സെന്റര്‍ ഫോര്‍ പോളിസി അനാലിസിസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധ രാജ്യങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന പരിഗണനകളെ സംബന്ധിച്ച് തയ്യറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ചുളള പരാമര്‍ശം.

Read Also:കേരളത്തില്‍ ശരീഅത്ത് നിയമമാണോ നടപ്പാക്കുന്നത്: ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിച്ച സംഭവത്തില്‍ വിമർശനവുമായി കെ സുരേന്ദ്രന്‍

എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള നയമാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായുള്ള വിദ്യാഭ്യാസപരവും സാംസ്‌കാരിക പരവുമായ അവകാശങ്ങളെപ്പറ്റി പറയുന്നുണ്ടെന്നും മറ്റൊരു രാജ്യത്തിന്റെ ഭരണഘടനയിലും ന്യൂനപക്ഷങ്ങള്‍ക്കായി ഇത്തരം വ്യവസ്ഥകളില്ലെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഒരു വിഭാഗത്തിനും നിരോധനം ഏര്‍പ്പെടുത്താത്ത രാജ്യമാണ് ഇന്ത്യയെന്നും മറ്റ് രാഷ്ട്രങ്ങളിലെ സ്ഥിതി വളരെ മോശമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button