Latest NewsNewsIndia

എഞ്ചിനീയറിംഗ് കലയിലെ വിസ്മയമായ പാമ്പന്‍ പാലത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍

ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് പാലമായിരിക്കും പുതിയ പാമ്പന്‍ പാലം

ചെന്നൈ: പുതിയ പാമ്പന്‍ പാലത്തിന്റെ നിര്‍മാണം 84 ശതമാനം പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ട്. 2023 മാര്‍ച്ചില്‍ പാലം ഉദ്ഘാടനം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. പുതിയ പാമ്പന്‍ പാലം പുണ്യസ്ഥലമായ രാമേശ്വരം ദ്വീപിനെ തമിഴ്നാടിന്റെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കും. എഞ്ചിനീയറിംഗ് കലയിലെ വിസ്മയമായാണ് പാമ്പന്‍ പാലത്തെ കണക്കാക്കുന്നത്.

Read Also:15കാരിയെ പിതാവ് ഒരു മാസത്തോളം ലൈംഗികമായി പീഡിപ്പിച്ചു, പിതാവിന്റെ സഹോദരനും കുട്ടിയെ പീഡിപ്പിച്ചു

2.05 കിലോ മീറ്റര്‍ നീളമുള്ള പാമ്പന്‍ പാലത്തിന്റെ നിര്‍മാണം 84 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞു. 535 കോടി രൂപ ചിലവില്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് നിര്‍മാണം നടത്തുന്നതെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് പാലമായിരിക്കും പുതിയ പാമ്പന്‍ പാലം. കപ്പലുകള്‍ക്ക് വഴി നല്‍കാന്‍ പാലത്തിന്റെ ഒരു ഭാഗം ലംബമായി ഉയരുന്നതിനാലാണ് വെര്‍ട്ടിക്കല്‍ ലിഫ്റ്റ് ബ്രിഡ്ജ് എന്ന് വിശേഷിപ്പിക്കാന്‍ കാരണം. നിലവിലുള്ള പഴയ പാമ്പന്‍ പാലം 105 വര്‍ഷം പഴക്കമുള്ളതാണ്. 1914-ലാണ് ഇതു ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചത്. രാജ്യത്തെ ഏറ്റവും നീളമേറിയ കടല്‍പ്പാലമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button