Latest NewsKeralaNews

റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു

തിരുവനന്തപുരം: ഡിസംബർ അഞ്ചു മുതൽ 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. രാവിലെയുള്ള പ്രവർത്തന സമയം എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവർത്തന സമയം രണ്ടു മുതൽ ഏഴു വരെയുമായിരിക്കും.

Read Also: തിരഞ്ഞെടുപ്പില്‍ മുസ്ലീം സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുന്നത് ഇസ്ലാമിനെതിര്, മതത്തെ ദുര്‍ബലപ്പെടുത്തും: അഹമ്മദാബാദ് ഇമാം

മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഡിസംബർ അഞ്ചു മുതൽ 10 വരെയും 19 മുതൽ 24 വരെയുമുള്ള ദിവസങ്ങളിൽ റേഷൻ കടകൾ രാവിലെ പ്രവർത്തിക്കും. ഡിസംബർ 12 മുതൽ 17 വരെയും 26 മുതൽ 31 വരെയും ഉച്ചയ്ക്ക് ശേഷമാകും റേഷൻ കടകളുടെ പ്രവർത്തനം.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോഡ്, ഇടുക്കി ജില്ലകളിൽ ഡിസംബർ 12 മുതൽ 17 വരെയും 26 മുതവൽ 31 വരെയുമുള്ള ദിവസങ്ങളിൽ രാവിലെ റേഷൻ കടകൾ പ്രവർത്തിക്കും. ഡിസംബർ അഞ്ചു മുതൽ 10 വരെയും 19 മുതൽ 24 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷൻ കടകൾ പ്രവർത്തിക്കുക.

Read Also: കേരളം ഭരിക്കുന്നത് താലിബാനോ: കേരള സർക്കാരിനെ നയിക്കുന്നത് സിപിഎമ്മാണോ മതമൗലികവാദികളാണോയെന്ന് വി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button