KottayamKeralaNattuvarthaLatest NewsNews

മ​ദ്യ​ലഹരിയിൽ വാഹനമോടിച്ച് യാ​ത്ര​ക്കാ​രെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: പ്ര​തി പിടിയിൽ

ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ല്‍ കീ​രി​യാ​തോ​ട്ടം വ​ലി​വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് യാ​സീ​മി(37)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ഈ​രാ​റ്റു​പേ​ട്ട: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച യുവാവ് അ​റ​സ്റ്റിൽ. ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ല്‍ കീ​രി​യാ​തോ​ട്ടം വ​ലി​വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് യാ​സീ​മി(37)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : നെഹ്‌റു കുടുംബം ഇന്ത്യ നടന്നു പിടിക്കുമോ? രാഹുലിന്റെ യാത്ര അവസാനിക്കുന്ന അന്ന് മുതൽ പ്രിയങ്കയുടെ യാത്ര തുടങ്ങും

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രിയാണ് സംഭവം. മ​ദ്യ​പി​ച്ച് ഈ​രാ​റ്റു​പേ​ട്ട ഭാ​ഗ​ത്തു​നി​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് അ​മി​ത​വേ​ഗ​തി​യി​ല്‍ വാ​ഹ​നം ഓ​ടി​ക്കു​ക​യായിരുന്നു ഇയാൾ. ഈ​രാ​റ്റു​പേ​ട്ട മു​ത​ല്‍ ചേ​ന്നാ​ട് ക​വ​ല വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ വാ​ഹ​നം ഓ​ടി​ച്ചു വ​ന്ന ഇയാൾ യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യും ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ചെ​മ്മ​ല​മ​റ്റം സ്വ​ദേ​ശി​യാ​യ ശ്രീ​രാ​ഗി​നെ​യും ഇ​യാ​ളോ​ടൊ​മു​ണ്ടാ​യി​രു​ന്ന അ​ഖി​ലി​നെ​യും ഇ​ടി​ച്ചു വീ​ഴ്ത്തി.

ശ്രീ​രാ​ഗി​നെ പാ​ലാ മാ​ര്‍​സ്ലീവാ ഹോ​സ്പി​റ്റ​ലി​ലും അ​ഖി​ലി​നെ അ​മൃ​താ ഹോ​സ്പി​റ്റ​ലി​ലും പ്ര​വേ​ശി​പ്പി​ച്ചു. സംഭവത്തിൽ, പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button