Latest NewsIndiaNews

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി: യൂറോപ്യൻ യൂണിയന് മറുപടി നൽകി വിദേശകാര്യ മന്ത്രി

ഡൽഹി: റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മേഖലയിൽ യുദ്ധം ഉണ്ടായിട്ടും റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തെ എതിർത്ത് യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു.

‘റഷ്യയിൽ നിന്നും യൂറോപ്യൻ യൂണിയൻ എണ്ണ, വാതകം, കൽക്കരി എന്നിവ ഇറക്കുമതി ചെയ്യാറുണ്ട്. പരിമിതമായ അളവിൽ ഊർജ്ജ സ്രോതസ്സുകൾ യൂറോപ്യൻ യൂണിയനുണ്ട്. എന്നിട്ടും യൂറോപ്പ് അതിന്റെ ഊർജ്ജ ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും, ഇന്ത്യയോട് അത് ചെയ്യാൻ പാടില്ല, മറ്റെന്തെങ്കിലും മാർഗ്ഗം സ്വീകരിക്കണമെന്ന് പറയുകയും ചെയ്യുന്ന രീതി ശരിയല്ല. റഷ്യൻ എണ്ണയുടെ കാര്യത്തിൽ ഇന്ത്യയുടെ നിലപാട് യൂറോപ്യൻ സർക്കാരുകൾ മനസിലാക്കുന്നുവെന്ന് വിശ്വസിക്കുന്നു’ ജയശങ്കർ പറഞ്ഞു.

കക്ഷിരാഷ്ട്രീയം മറന്ന് വികസന പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണം: മന്ത്രി എം ബി രാജേഷ്

ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്കിനെയുമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ച്ചയ്ക്കിടെയാണ്, റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന വിഷയത്തിൽ ജയശങ്കർ യൂറോപ്യൻ യൂണിയന് മറുപടി നൽകിയത്. ജി-20 ഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുത്ത് പിന്നാലെയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബെയർബോക്ക് ഇന്ത്യയിലെത്തിയത്.

യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ പങ്കാളിയാണ് ജർമ്മനിയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വളരെ ശക്തമാണെന്നും ജയശങ്കർ പറഞ്ഞു. ഇരു രാജ്യങ്ങളിലേയും ജനങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ജർമ്മൻ വിദേശകാര്യ മന്ത്രിയുമായി അദ്ദേഹം സംസാരിച്ചു. തുടർന്ന് ശക്തമായ പങ്കാളിത്തത്തിന് അടിസ്ഥാനമായ മൊബിലിറ്റി, മൈഗ്രേഷൻ കരാറിൽ ഇന്ത്യയും ജർമ്മനിയും ഒപ്പുവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button