News

പ്രായപൂർത്തിയാകാത്ത കുട്ടിയെ ജോലി വാ​ഗ്ദാനം ചെയ്ത് പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കി : പ്രതി പിടിയിൽ

വയനാട് മുത്തങ്ങ സ്വദേശി അഹ്നാസ് ആണ് പൊലീസിന്‍റെ പിടിയിലായത്

കോഴിക്കോട്: വീടു വിട്ടിറങ്ങി കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻ്റിലെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ. വയനാട് മുത്തങ്ങ സ്വദേശി അഹ്നാസ് ആണ് പൊലീസിന്‍റെ പിടിയിലായത്. കോഴിക്കോട് ടൗണ്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : വിഴിഞ്ഞം സംഘര്‍ഷം ദേശീയ അന്വേഷണ ഏജന്‍സി ആന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

നവംബര്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാന്‍റില്‍ നിന്നും പരിചയപ്പെട്ട കുട്ടിയെ ജോലി ശരിയാക്കി തരമെന്ന് പറഞ്ഞ് പ്രതി വിവിധ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ടൗണ്‍ സ്റ്റേഷന്‍ ഐ.പി ബിജു.എം.വി.യുടെ നേതൃത്വത്തില്‍ എസ്.ഐ. മാരായ അബ്ദുള്‍ സലിം വി.വി, മുഹമ്മദ് സിയാദ്, എ എസ് ഐ മുഹമ്മദ് ഷബീര്‍ സീനിയര്‍ സി.പി.ഒ മാരായ സജേഷ് കുമാര്‍, ബിനില്‍ കുമാര്‍, സുജന എന്നിവരാണ് പ്രതിയെ പിടികൂടിയത്, കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button