Latest NewsNewsTechnology

വീഡിയോ കോളിൽ പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ് എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ബീറ്റ ടെസ്റ്ററുകൾക്ക് പിക്ചർ- ഇൻ- പിക്ചർ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്

ഉപയോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്ന പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപയോക്താക്കൾക്ക് മികച്ച അനുഭവം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ വീഡിയോ കോളിൽ പുതിയ മാറ്റങ്ങളുമായാണ് വാട്സ്ആപ്പ് എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വീഡിയോ കോളിൽ പിക്ചർ- ഇൻ- പിക്ചർ മോഡാണ് അവതരിപ്പിക്കാനിരിക്കുന്നത്. ഈ ഫീച്ചറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.

പിക്ചർ- ഇൻ- പിക്ചർ ലഭ്യമാകുന്നതോടെ, വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് വീഡിയോ കോളുകൾക്കിടയിലും മൾട്ടി ടാസ്കിംഗ് ചെയ്യാൻ സാധിക്കുന്നതാണ്. ഇതിനായി പ്രത്യേക ഓപ്ഷൻ നൽകും. ഈ ഫീച്ചറിന് പുറമേ, ഡിസപ്പയറിംഗ് മെസേജുകൾക്കുള്ള ഷോട്ട് കട്ട് ബട്ടണും അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇതിലൂടെ ഡിസപ്പയറിംഗ് മെസേജുകൾ പൂർണമായും പുനക്രമീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

Also Read: തൊഴിലന്വേഷകരെ വലയിലാക്കാൻ വ്യാജപരസ്യം: ചതിയിലകപ്പെടരുതെന്ന് മുന്നറിയിപ്പ് നൽകി ഫുജൈറ പോലീസ്

വാബീറ്റഇൻഫോ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ബീറ്റ ടെസ്റ്ററുകൾക്ക് പിക്ചർ- ഇൻ- പിക്ചർ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം, പരീക്ഷണം വിജയിച്ചാൽ അധികം വൈകാതെ തന്നെ ഈ ഫീച്ചർ എല്ലാ ഉപയോക്താക്കളിലേക്കും എത്തുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button