ErnakulamKeralaNattuvarthaLatest NewsNews

മദ്യലഹരിയിൽ റെയിൽപാളത്തിലിരുന്നു, യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ : സുഹൃത്തിന് പരിക്ക്

എറണാകുളം പറവൂർ സ്വദേശി അൻസൽ ഹംസയാണ് മരിച്ചത്

കൊച്ചി: റെയിൽവേ പാളത്തിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പറവൂർ സ്വദേശി അൻസൽ ഹംസയാണ് മരിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ആണ് സംഭവം. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സുഹൃത്ത് പറവൂർ സ്വദേശി ധർമ്മജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : ചൈനയിൽ നിന്നും പിൻവാങ്ങാനൊരുങ്ങി ആപ്പിൾ, ഉൽപ്പന്നങ്ങളുടെ നിർമ്മാണം മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാൻ സാധ്യത

മദ്യലഹരിയിൽ റെയിൽപാളത്തിൽ ഇരിക്കുമ്പോൾ ട്രെയിൻ വരികയായിരുന്നുവെന്നാണ് പരിക്കേറ്റ ധർമജൻ പൊലീസിന് മൊഴി നൽകിയത്. ഓടിമാറാനുള്ള ശ്രമം വിജയിച്ചില്ലെന്നും ധർമ്മജൻ അറിയിച്ചു.

സംഭവത്തിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button