Latest NewsNewsBusiness

കാനറ ബാങ്ക്: ഡെബിറ്റ് കാർഡ് ഉപയോഗിച്ചുളള പ്രതിദിന ഇടപാട് പരിധി വർദ്ധിപ്പിച്ചു

പ്ലാറ്റിനം ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പ്രതിദിനം ഒരു ലക്ഷം രൂപ വരെയാണ് ഉപഭോക്താവിന് പിൻവലിക്കാൻ സാധിക്കുക

ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്നും പ്രതിദിനം പിൻവലിക്കാവുന്ന തുകയുടെ പരിധി വർദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. നിലവിൽ, ഉപഭോക്താവിന് ക്ലാസിക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പരമാവധി 40,000 രൂപ വരെയാണ് എടിഎമ്മിൽ നിന്നും പിൻവലിക്കാൻ സാധിക്കുന്നത്. എന്നാൽ, ഈ പരിധി 75,000 രൂപയായാണ് കാനറ ബാങ്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. അതേസമയം, കോൺടാക്ട് ലെസ് ഇടപാടുകളുടെ പ്രതിദിന പരിധിയിൽ മാറ്റങ്ങളില്ല.

പ്ലാറ്റിനം ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പ്രതിദിനം ഒരു ലക്ഷം രൂപ വരെയാണ് ഉപഭോക്താവിന് പിൻവലിക്കാൻ സാധിക്കുക. മുൻപ് 50,000 രൂപയായിരുന്നു പ്രതിദിന ഇടപാട് പരിധി. ഇത്തവണ പിഒഎസ്, ഇ- കൊമേഴ്സ് എന്നീ ഇടപാടുകളുടെയും പരിധി ഉയർത്തിയിട്ടുണ്ട്. പിഒഎസ് വഴിയുളള ഇടപാടുകളുടെ പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയായാണ് ഉയർത്തിയത്.

Also Read: യുഎഇ ദേശീയ ദിനാഘോഷത്തിനിടെ നിയമലംഘനം: ദുബായ് പോലീസ് പിടിച്ചെടുത്തത് 132 വാഹനങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button