Latest NewsNewsInternational

പോലീസ് സ്റ്റേഷനില്‍ ചാവേര്‍ ആക്രമണം: രണ്ട് മരണം

 

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നടന്ന പോലീസ് സ്റ്റേഷന്‍ ഭീകരാക്രമണത്തില്‍ രണ്ട് മരണം. പടിഞ്ഞാറന്‍ ജാവയിലെ പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ ചാവേറിനെ കൂടാതെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായാണ് വിവരം.

Read Also: സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ ഒഴിവുകൾ: അപേക്ഷ സമർപ്പിക്കാം

കൈയില്‍ കത്തിയുമായി ഒരാള്‍ പോലീസ് സ്റ്റേഷന് അകത്തേക്ക് പ്രവേശിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാവിലെ 8.20ഓടെ അജ്ഞാതനായ അക്രമി കത്തിയുമായി കയറി വരികയും തൊട്ടുപിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു.

മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ഇസ്ലാമിക മതതീവ്രവാദികള്‍ പലപ്പോഴായി ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. പോലീസ് സ്റ്റേഷനുകള്‍, പള്ളികള്‍, വിദേശികള്‍ എത്തുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടരായി ഭീകരപ്രവര്‍ത്തനം നടത്തുന്ന ജമാ അന്‍ഷറൂത്ത് ദൗലാ എന്ന സംഘടന പലതവണ രാജ്യത്ത് ചാവേര്‍ സ്ഫോടനങ്ങള്‍ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button