Latest NewsUAENewsInternationalGulf

സ്വദേശിവത്കരണം: ജനുവരി ഒന്ന് മുതൽ സ്വകാര്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തുമെന്ന് യുഎഇ

അബുദാബി: യുഎഇയിലെ സ്വകാര്യ കമ്പനികൾക്ക് സ്വദേശിവത്കരണ മാനദണ്ഡങ്ങൾ പാലിക്കാനുള്ള സമയപരിധി ഡിസംബർ 31 ന് അവസാനിക്കും. ജനുവരി ഒന്നു മുതൽ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണ നിബന്ധനകൾ പാലിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനായി പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. യുഎഇ മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ‘വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയക്കാര്‍ ഭരിക്കേണ്ട, ഗവർണറെ നീക്കുന്നത് തന്നെ നല്ലത്’- മല്ലിക സാരാഭായ്

സ്വദേശിവത്കരണ നിബന്ധന ഇനിയും പൂർത്തിയാക്കിയിട്ടില്ലാത്ത കമ്പനികൾക്ക് അത് പൂർത്തിയാക്കാൻ വേണ്ടി മന്ത്രാലയം പ്രത്യേക സഹായം നൽകുന്നുണ്ട്. യുഎഇയിൽ 50 പേരിൽ കൂടുതൽ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികൾ രണ്ട് ശതമാനം സ്വദേശിവത്കരണമാണ് നടപ്പാക്കണമെന്നാണ് നിബന്ധന. 2023 ജനുവരി മുതൽ ഇതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്ക് പിഴ ചുമത്തും. 2026 ഓടെ സ്വദേശിവത്കരണം 10 ശതമാനം ആയി ഉയർത്തണമെന്നും നിർദ്ദേശമുണ്ട്. നിയമം ലംഘിക്കുന്ന കമ്പനിയിൽ നിന്ന് ഒരു സ്വദേശിക്ക് മാസത്തിൽ 6,000 ദിർഹം എന്ന തോതിൽ കണക്കാക്കി വർഷത്തിൽ 72,000 ദിർഹം വീതമായിരിക്കും പിഴ ഈടാക്കുക.

സർക്കാർ സേവന ഫീസിലെ ഇളവ് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ സ്വദേശിവത്കരണ നിബന്ധന പാലിക്കുന്ന സ്ഥാപനങ്ങൾക്ക് ലഭ്യമാകും. ഈ കമ്പനികളിലെ തൊഴിലാളി വർക്ക് പെർമിറ്റ് ഫീസ് 3,750 ദിർഹത്തിൽ നിന്ന് 250 ദിർഹമാക്കി കുറയ്ക്കും.

Read Also: യുഎഇ ദേശീയ ദിനാഘോഷത്തിനിടെ നിയമലംഘനം: ദുബായ് പോലീസ് പിടിച്ചെടുത്തത് 132 വാഹനങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button