ErnakulamKeralaNattuvarthaLatest NewsNews

നാല് കിലോ കഞ്ചാവുമായി അസം സ്വദേശികള്‍ അറസ്റ്റിൽ

അസം നാഗോന്‍ സ്വദേശി ഹഫീസുല്‍ ഇസ്ലാം എന്ന 23-കാരനെയാണ് പിടികൂടിയത്

കോതമംഗലം: നാല് കിലോ കഞ്ചാവുമായി അസം സ്വദേശികള്‍ പിടിയില്‍. അസം നാഗോന്‍ സ്വദേശി ഹഫീസുല്‍ ഇസ്ലാം എന്ന 23-കാരനെയാണ് പിടികൂടിയത്.

Read Also : ഡെലിവറി കമ്പനികൾക്ക് ലൈസൻസ് നൽകുന്നത് താത്ക്കാലികമായി നിർത്തിവെച്ച് കുവൈത്ത്

അടിവാട് കൃഷി ഭവന്‍റെ സമീപത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് ബൈക്കില്‍ സഞ്ചരിച്ച ഇയാൾ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് നാല് കിലോയോളം കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. അടിവാട് ഭാഗങ്ങളില്‍ വ്യാപക കഞ്ചാവ് വില്‍പനയുള്ളതായി രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് കോതമംഗലം എക്സൈസ് സര്‍ക്കിള്‍ സംഘം അടിവാട് ഭാഗങ്ങളില്‍ ബുധനാഴ്ച നടത്തിയ റെയ്‌ഡിലാണ് പ്രതിയെ പിടികൂടിയത്.

ഇയാളുടെ കൂട്ടാളി റയല്‍ എന്ന 19-കാരനെ പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരിയില്‍ നിന്നും പിടികൂടി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജോസ് പ്രതാപിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button