Jobs & Vacancies

ശമ്പളം 56,100 രൂപ മുതല്‍ 1,77,500 രൂപ വരെ: വ്യോമസേനയില്‍ ഓഫിസര്‍ ആകാം: 258 ഒഴിവുകള്‍

വ്യോമസേനയുടെ ഫ്‌ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ചുകളില്‍ 258 കമ്മിഷന്‍ഡ് ഓഫിസര്‍ ഒഴിവ്. സ്ത്രീകള്‍ക്കും അവസരം. അപേക്ഷ ഡിസംബര്‍ 30 വരെ. അവിവാഹിതരായിരിക്കണം. AFCAT എന്‍ട്രി (AFCAT-01/2023)/എന്‍സിസി സ്‌പെഷല്‍ എന്‍ട്രിയിലൂടെയാണ് പ്രവേശനം.

Read Also: ആറു സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍വകലാശാല നിയമഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചു

ബിഇ/ ബിടെക്, ബികോം/ ബിബിഎ, മറ്റു ബിരുദം, സിഎ/ സിഎംഎ/ സിഎസ്/ സിഎഫ്എ തുടങ്ങിയ യോഗ്യതകളുള്ളവര്‍ക്ക് വിവിധ ബ്രാഞ്ചുകളിലായി അവസരമുണ്ട്. യോഗ്യതാ വിശദാംശങ്ങള്‍ക്കു വിജ്ഞാപനം കാണുക.

ശമ്പളം ( ഫ്‌ളയിങ് ഓഫിസര്‍): 56,100-1,77,500 രൂപ. പരിശീലനസമയത്തു ഫ്‌ളൈറ്റ് കെഡറ്റുകള്‍ക്ക് 56,100 രൂപ സ്‌റ്റൈപന്‍ഡ്.

ഫീസ് : 250 രൂപ. (എന്‍സിസി സ്‌പെഷല്‍ എന്‍ട്രിക്ക് ഫീസില്ല). ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (AFCAT) ഓണ്‍ലൈനായി ഫെബ്രുവരി 24, 25, 26 തീയതികളില്‍ നടത്തും. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലും കേന്ദ്രമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button