News

സൗന്ദര്യം വർധിപ്പിക്കുന്നതിനായി ആർത്തവ രക്തം മുഖത്ത് പുരട്ടുന്നു: സോഷ്യൽ മീഡിയയിൽ ചർച്ചയായി മെൻസ്‌ട്രുവേഷൻ മാസ്‌കിംഗ്

ആർത്തവ രക്തം അശുദ്ധമാണ് എന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകളും വാദപ്രതിവാദങ്ങളും നടക്കുന്നുണ്ട്. എന്നാൽ, സൗന്ദര്യം വർധിപ്പിക്കുന്നതിനായി സ്ത്രീകൾ ആർത്തവ രക്തം മുഖത്ത് പുരട്ടുകയും കുടിയ്ക്കുകയും ചെയ്യുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

മിനുസമായ ചർമ്മത്തിന് വേണ്ടി ആർത്തവ രക്തം മുഖത്ത് പുരട്ടുന്ന മെൻസ്‌ട്രുവേഷൻ മാസ്‌കിംഗ് എന്ന ഈ രീതിയെ വിദേശരാജ്യങ്ങളിലുള്ള മിക്ക സ്ത്രീകളും പിന്തുണയ്ക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ട്.

വ്യാജ കോളുകൾ തിരിച്ചറിയാൻ പുതിയ ഫീച്ചറുമായി ട്രൂകോളർ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. മെൻസ്‌ട്രുവേഷൻ മാസ്‌ക്കിനെ പിന്തുണയ്ക്കുന്ന ദേര്യ എന്ന യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോ ദശലക്ഷത്തൽ അധികം ആളുകളാണ് കണ്ടിരിക്കുന്നത്. മുഖത്ത് മസാജ് ചെയ്യുക മാത്രമല്ല, ചെടികളിലും ആർത്തവ രക്തം ഉപയോഗിക്കുന്നുണ്ടെന്ന് ദേര്യ പറയുന്നു.

‘ആർത്തവത്തിന്റെ രക്തത്തിൽ വൃത്തികെട്ടതായി ഒന്നുമില്ല. ആർത്തവ രക്തം യഥാർത്ഥ രക്തത്തിൽ നിന്ന് വ്യത്യസ്തമാണ്. ഒരു കുട്ടിയുടെ ജനനത്തിന്റെ ഉത്തരവാദിത്തവും ഈ രക്തത്തിലാണ്. അതിനാൽ കുട്ടിക്ക് ആവശ്യമായ എല്ലാ സ്റ്റെം സെല്ലുകളും പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. നമ്മുടെ ചർമ്മത്തിനും ശരീരത്തിനും അത് ആവശ്യമാണ്’ ദേര്യ വ്യക്തമാക്കി.

സാമ്പത്തികമില്ലാത്ത വ്യക്തി വാങ്ങിയത് 27 ലക്ഷം രൂപയുടെ വീട്, നാട്ടുകാരുടെ സംശയം ശരിയായി: മോഷണ കേസ് പ്രതി കുടുങ്ങി

എന്നാൽ, നിരവധി പേരാണ് ദേര്യയെ വിമർശിച്ച് രംഗത്ത് വന്നിട്ടുള്ളത്. മുഖത്ത് ആർത്തവ രക്തം ഉപയോഗിച്ചാൽ മിനുസമുള്ളതാകുമെന്ന് തെളിയിക്കുന്ന ശാസ്ത്രീയമോ ക്ലിനിക്കലോ ആയ തെളിവുകൾ ഇല്ലെന്നും സ്ത്രീകൾ ഇത്തരം പ്രവണതയിൽ നിന്നും മാറി നിൽക്കണമെന്നും കെമിക്കൽ എഞ്ചിനീയറും സ്‌കിൻ മാസ്റ്റർക്ലാസിന്റെ സ്ഥാപകനുമായ സിഗ്‌ഡെം കെമാൽയിൽമാസ് വ്യക്തമാക്കി. സെല്ലുലാർ അവശിഷ്ടങ്ങൾ, ഗർഭാശയ കോശങ്ങൾ, ബാക്ടീരിയ തുടങ്ങിയവ ആർത്തവ രക്തത്തിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് നിരവധി ശുചിത്വ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button