Latest NewsNewsBusiness

വ്യാജ കോളുകൾ തിരിച്ചറിയാൻ പുതിയ ഫീച്ചറുമായി ട്രൂകോളർ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പിൽ ഈ ഫീച്ചറുകൾ ലഭ്യമാണെന്ന് ട്രൂകോളർ അറിയിച്ചിട്ടുണ്ട്

തട്ടിപ്പുകാരെ എളുപ്പം തിരിച്ചറിയാൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ട്രൂകോളർ. വ്യാജ കോളുകളെ തിരിച്ചറിയുന്നതിന് സർക്കാർ മേഖലയിലെ നമ്പറുകൾ അടങ്ങുന്ന ഡിജിറ്റൽ ഡയറക്ടറിയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ, ഉപയോക്താവിന്റെ ഫോണിലേക്ക് വിളിക്കുന്ന വ്യക്തി സർക്കാർ ഉദ്യോഗസ്ഥനാണോ തട്ടിപ്പുകാരനാണോ എന്ന് തിരിച്ചറിയാൻ സാധിക്കും.

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന 20 മന്ത്രാലയങ്ങളുടെ നമ്പറുകൾ, ഇൻ- ആപ്പ് ഡയറക്ടറിയിൽ നിന്നും സർക്കാരിൽ നിന്നും ഉദ്യോഗസ്ഥ സ്രോതസുകളിൽ നിന്നും നേരിട്ട് എടുത്ത വിവരങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഫോൺ നമ്പറുകളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അടുത്ത ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ല, മുൻസിപ്പൽ തരത്തിലുള്ള കോൺടാക്ടുകൾ ഉൾപ്പെടുത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.

Also Read: ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങിയ വിദ്യാർത്ഥിനി മരിച്ചു

ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പിൽ ഈ ഫീച്ചറുകൾ ലഭ്യമാണെന്ന് ട്രൂകോളർ അറിയിച്ചിട്ടുണ്ട്. ഉടൻ തന്നെ ആപ്പിളിന്റെ ഐഒഎസ് പതിപ്പിലേക്കും ഈ ഫീച്ചറുകൾ അവതരിപ്പിക്കും. പുതിയ സംവിധാനത്തിലൂടെ അന്വേഷണങ്ങൾക്കും സഹായങ്ങൾക്കുമായി പൗരന്മാർക്ക് പ്രാദേശിക അധികാരികളെ എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയും.

shortlink

Related Articles

Post Your Comments


Back to top button