Latest NewsNewsTechnology

ഗൂഗിൾ കലണ്ടർ ആപ്പ് ഈ സ്മാർട്ട്ഫോണുകളിൽ നിന്ന് നീക്കം ചെയ്യുന്നു, കാരണം ഇത്

കലണ്ടർ ആപ്പ് തുടർന്നും ഉപയോഗിക്കണമെങ്കിൽ ഓപ്പറേറ്റിംഗ് സിസ്റ്റം പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്

തിരഞ്ഞെടുത്ത സ്മാർട്ട്ഫോണുകളിൽ നിന്ന് കലണ്ടർ ആപ്പ് നീക്കം ചെയ്യാനൊരുങ്ങി ഗൂഗിൾ. ആൻഡ്രോയിഡ് 7.1-ലോ അതിന് താഴെയോ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളിലാണ് വരും ദിവസങ്ങൾക്കുള്ളിൽ കലണ്ടർ ആപ്പ് പ്രവർത്തനരഹിതമാകുക. ആൻഡ്രോയിഡുകളുടെ പഴയ പതിപ്പുകളിൽ, പുതിയ പതിപ്പുകളിൽ ഉള്ളതുപോലെ അപ്ഡേറ്റുകൾ ലഭിക്കില്ല. സുരക്ഷാ അപ്ഡേറ്റുകൾ സമയബന്ധിതമായി ലഭിക്കാത്തതിനാൽ പഴയ പതിപ്പുകളിൽ ഹാക്കിംഗിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കണക്കിലെടുത്താണ് പഴയ പതിപ്പുകളിൽ നിന്ന് കലണ്ടർ ആപ്പ് നീക്കം ചെയ്യാനുള്ള തീരുമാനത്തിലേക്ക് ഗൂഗിൾ എത്തിയത്.

കലണ്ടർ ആപ്പ് തുടർന്നും ഉപയോഗിക്കണമെങ്കിൽ ഓപ്പറേറ്റിംഗ് സിസ്റ്റം പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ആൻഡ്രോയിഡ് 8.0 വേർഷന് മുകളിലുള്ള പതിപ്പുകളിൽ മാത്രമാണ് ഗൂഗിൾ കലണ്ടർ സപ്പോർട്ട് ചെയ്യുകയുള്ളൂ. ഡിവൈസുകളുടെ സുരക്ഷയടക്കം ബാധിക്കുമെന്നതിനാൽ, സ്മാർട്ട്ഫോണുകൾ ഉടൻ അപ്ഡേറ്റ് ചെയ്യുക. ഇവന്റുകൾ സൃഷ്ടിക്കുക, മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യുക, റിമൈൻഡർ സെറ്റ് ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കാണ് മിക്ക ആളുകളും ഗൂഗിൾ കലണ്ടർ ഉപയോഗിക്കാറുള്ളത്.

Also Read: റെക്കോർഡുകൾ ഭേദിച്ച് സ്വർണവില മുന്നേറുന്നു, കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button