KeralaLatest NewsNews

ഡ്യൂട്ടിക്കിടെ പൊലീസിന് നേരേ കൈയ്യേറ്റ ശ്രമം : പ്രതി പിടിയിൽ

എടത്വാ: ഡ്യൂട്ടിക്കിടെ പൊലീസിന് നേരേ കൈയ്യേറ്റ ശ്രമം നടത്തിയ പ്രതി പിടിയിൽ. തലവടി പഞ്ചായത്ത് 15 -ാം വാർഡിൽ പടിഞ്ഞാറേ പറമ്പിൽ സതീഷ് കുഞ്ഞാണ് (35) പിടിയിലായത്. ചക്കുളത്തുകാവ് ജംങ്ഷന് മുൻപിൽ വെച്ചാണ് സംഭവം. മദ്യപിച്ചെത്തിയ സതീഷ് റോഡിൽ വാഹനം കുറുകെയിട്ട് ഗതാഗത തടസ്സം സൃഷ്ടിച്ചതിന് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ പൊലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്.  പൊലീസ് കസ്റ്റഡിയിലായ സതീഷിനെ കോടതി റിമാന്‍റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button