Latest NewsKeralaNews

പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ആവശ്യപ്പെട്ട് കലാപാഹ്വാനം, എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍: സംഭവം കേരളത്തില്‍

കോഴിക്കോട്; പോലീസ് സ്റ്റേഷന്‍ ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കോഴിക്കോട് ചോമ്പാലയിലാണ് സംഭവം. പോലീസ് സ്റ്റേഷന്‍ ആക്രമിക്കണമെന്ന് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് യുവാവ് ആഹ്വാനം ചെയ്തത്.

Read Also: മയക്കുമരുന്ന് വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാട് മയക്കുമരുന്നിനെതിരായ പോരാട്ടം ദുർബലപ്പെടുത്തും: മന്ത്രി എം.ബി രാജേഷ്

സംഭവവുമായി ബന്ധപ്പെട്ട് മുക്കാളി സ്വദേശി ഷംസുദ്ദീനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കാലാപാഹ്വാനത്തിന് ചോമ്പാല പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153,505(1)(ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button