Kallanum Bhagavathiyum
KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

‘ഞാൻ പുള്ളിയോട് അന്നേ പറഞ്ഞിരുന്നു പറ്റിക്കുമെന്ന്, അയാളെ വച്ച് പടമെടുക്കാനുള്ള വകയൊക്കെ ഇങ്ങേർക്കുണ്ട്’

കൊച്ചി: ഉണ്ണി മുകുന്ദൻ നിർമ്മിച്ച ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന ആരോപണവുമായി നടൻ ബാല രംഗത്തെത്തിയിരുന്നു. തുടർന്ന് ബാലയ്ക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകൻ അനൂപ് പന്തളം ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നു. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാലയുടെ ഭാര്യ എലിസബത്ത്. സിനിമയുടെ അണിയറപ്രവർത്തകർ പറ്റിക്കുമെന്ന് ബാലയോട് ആദ്യമേ പറഞ്ഞിരുന്നതായി എലിസബത്ത് പറയുന്നു.

എലിസബത്തിന്റെ വാക്കുകൾ ഇങ്ങനെ;

ലോകത്തിൽ ഏറ്റവും സ്വീകാര്യതയുള്ള പാസ്പോർട്ട്: നേട്ടവുമായി ഈ രാജ്യം

‘ഞാൻ പുള്ളിയോട് അന്നേ പറഞ്ഞിരുന്നു പറ്റിക്കുമെന്ന്. അഡ്വാൻസ് മേടിച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞിരുന്നു. പുള്ളി അതൊന്നും കേട്ടില്ല. ഷൂട്ടിംഗിന്റെ അവസാനം തിരക്ക് പിടിക്കുന്നൊന്നുമില്ല, എപ്പോഴാന്ന് വച്ചാൽ തന്നാൽ മതി, പക്ഷേ തരാതിരിക്കരുതെന്ന് ഉണ്ണിച്ചേട്ടനെ വിളിച്ച് ചേട്ടൻ പറഞ്ഞിരുന്നു. ഡബ്ബിംഗ് നടക്കുമ്പോൾ വാക്ക് തർക്കമുണ്ടായി. വിനോദ് മംഗലത്ത് മോശമായി സംസാരിച്ചു.

ഇങ്ങേർക്ക് എല്ലാവരെയും വിശ്വാസമാണ്. എല്ലാവരും ഇങ്ങേരെ പറ്റിക്കും. വിശ്വാസത്തിന്റെ പുറത്താണ് എഗ്രിമെന്റ് ഇടാതെ പോയി ചെയ്തത്. ഇങ്ങേർക്ക് പത്ത് ലക്ഷം കിട്ടിയാലും ഇരുപത് ലക്ഷം കിട്ടിയാലും വ്യത്യാസമൊന്നും വരാൻ പോണില്ല. അയാളെ വച്ച് പടമെടുക്കാനുള്ള വകയൊക്കെ ഇങ്ങേർക്കുണ്ട്,’

shortlink

Related Articles

Post Your Comments


Back to top button