Latest NewsNewsIndia

ബുര്‍ഖ ധരിച്ച് സ്റ്റേജില്‍ ബോളിവുഡ് ഗാനം വെച്ച് സിനിമാറ്റിക് ഡാന്‍സ്:എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടന ചടങ്ങിനിടെ സ്റ്റേജില്‍ കയറി മുസ്ലീം വിദ്യാര്‍ത്ഥികളാണ് നൃത്തം ചെയ്തതെന്ന് കോളേജ് പ്രസ്താവനയില്‍ പറഞ്ഞു

ബംഗളൂരു : ബുര്‍ഖ ധരിച്ച് സ്റ്റേജില്‍ സിനിമാറ്റിക് ഡാന്‍സ് അവതരിപ്പിച്ച നാല് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. മംഗളൂരുവിലെ സെന്റ് ജോസഫ് എന്‍ജിനീയറിംഗ് കോളേജിലാണ് സംഭവം. നാല് ആണ്‍കുട്ടികള്‍ ചേര്‍ന്നാണ് ബുര്‍ഖ ധരിച്ച് ഗ്രൂപ്പ് ഡാന്‍സ് അവതരിപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് കോളേജ് നടപടിയെടുത്തത്.

വിദ്യാര്‍ത്ഥി അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. നാല് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സ്റ്റേജില്‍ ബാളിവുഡ് ഗാനത്തിന് ചുവടുവെയ്ക്കുകയായിരുന്നു. ഇത് വൈറലായതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്പെന്റ് ചെയ്തത്.

READ ALSO:അപർണാ ഗൗരി വിഷയത്തിൽ നിയമസഭയിൽ വാക്ക്പോരും ബഹളവും: സഭ ഇന്നത്തേക്ക് പിരിഞ്ഞു

സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടന ചടങ്ങിനിടെ സ്റ്റേജില്‍ കയറി മുസ്ലീം വിദ്യാര്‍ത്ഥികളാണ് നൃത്തം ചെയ്തതെന്ന് കോളേജ് പ്രസ്താവനയില്‍ പറഞ്ഞു. ഈ ഡാന്‍സ് പരിപാടിക്ക് അനുമതി ലഭിച്ചിരുന്നില്ല. അതിനാല്‍ നൃത്തം ചെയ്ത വിദ്യാര്‍ത്ഥികളെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സാമുദായിക പ്രശ്നങ്ങള്‍ വരുത്തിവെയ്ക്കുന്ന ഒരു പ്രവര്‍ത്തനത്തെയും കോളേജ് പിന്തുണയ്ക്കുകയോ ക്ഷമിക്കുകയോ ചെയ്യില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button