Latest NewsNewsBusiness

എടിഎമ്മിൽ നിന്ന് സ്വർണനാണയങ്ങൾ എടുക്കാം, പുതിയ സേവനവുമായി ഗോൾഡ്സിക്ക പ്രൈവറ്റ് ലിമിറ്റഡ്

ഇന്ത്യയിലെ ആദ്യ റിയൽ ടൈം ഗോൾഡ് ഡിസ്പെൻസിംഗ് മെഷീനാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് കമ്പനി അഭിപ്രായപ്പെട്ടു

എടിഎമ്മിൽ നിന്ന് എളുപ്പത്തിൽ സ്വർണനാണയങ്ങൾ പിൻവലിക്കാവുന്ന സംവിധാനവുമായി എത്തിയിരിക്കുകയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോൾഡ്സിക്ക പ്രൈവറ്റ് ലിമിറ്റഡ്. ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിച്ച് സ്വർണനാണയങ്ങൾ എടുക്കാൻ സാധിക്കുന്നതാണ്. ഹൈദരാബാദിലെ ബീഗംപേട്ടിലുളള കമ്പനിയുടെ ഓഫീസിലാണ് ഗോൾഡ് എടിഎം സ്ഥാപിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യ റിയൽ ടൈം ഗോൾഡ് ഡിസ്പെൻസിംഗ് മെഷീനാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് കമ്പനി അഭിപ്രായപ്പെട്ടു. വരും വർഷങ്ങളിൽ രാജ്യത്തുടനീളം മൂവായിരത്തോളം ഗോൾഡ് എടിഎമ്മുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതീവ സുരക്ഷാ സംവിധാനങ്ങളോടെയാണ് ഈ എടിഎം സ്ഥാപിച്ചിട്ടുള്ളത്.

Also Read: മൊറോക്കോയ്‌ക്കെതിരായ തോല്‍വി: ലൂയിസ് എന്‍‌റിക്വ പരിശീലക സ്ഥാനം രാജിവെച്ചു

0.5 ഗ്രാം, 1 ഗ്രാം, 2 ഗ്രാം, 5 ഗ്രാം, 10 ഗ്രാം, 20 ഗ്രാം, 50 ഗ്രാം, 100 ഗ്രാം എന്നിങ്ങനെയുള്ള അളവിലെ സ്വർണ നാണയങ്ങളാണ് പിൻവലിക്കാൻ സാധിക്കുക. നിലവിൽ, ഗോൾഡ് എടിഎമ്മുകളുടെ സേവനം യൂറോപ്പ്, ഗൾഫ്, അമേരിക്ക തുടങ്ങിയ മേഖലകളിൽ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button