KeralaLatest NewsNews

ശബരിമല പാതയിൽ ആന ഇറങ്ങി; ഗതാഗതം തടസ്സപ്പെട്ടു

പത്തനംതിട്ട: ശബരിമല പാതയിൽ ഒറ്റയാനിറങ്ങി. ളാഹ ചെളികുഴിക്ക് സമീപത്താണ് ആന ഇറങ്ങിയത്. ഒറ്റയാൻ റോഡിൽ നിലയുറപ്പിച്ചതോടെ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇതിന് ശേഷമാണ് ​ഗതാ​ഗതം പുനസ്ഥാപിക്കാനായത്.

ഇന്ന് രാവിലെയാണ് സംഭവം. ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരെത്തി വെടി പൊട്ടിച്ചതിന് ശേഷമാണ് ആന പോയത്. ഒറ്റയാന്റെ സാനിധ്യമുള്ളതിനാൽ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ അവിടെ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ഇനിയും ആനയെത്തുമോ എന്ന ഭയത്തിലാണ് ശബരിമല തീർത്ഥാടകർ.

അതേസമയം, ശബരിമലയിലേക്കു ഹെലികോപ്റ്റർ സർവീസോ വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് കോടതിയുടെ ഉത്തരവുണ്ട്. ആരും ഇത്തരം വാഗ്ദാനങ്ങൾ നൽകരുതെന്നും കോടതി ഉത്തരവിട്ടു. സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല. ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പുവരുത്തണം. നിലയ്ക്കൽ എത്തിയാൽ എല്ലാവരും സാധാരണ ഭക്തരാണെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button