KeralaLatest NewsNews

ഭരണഘടന പ്രതിജ്ഞയെടുത്തവർക്ക് ഒരിക്കലും ഏക സിവിൽ കോഡ് നടപ്പാക്കുന്നത് എതിർക്കാനാവില്ല: ഗവർണർ

ന്യൂഡൽഹി: ഭരണഘടന പ്രതിജ്ഞയെടുത്തവർക്ക് ഒരിക്കലും ഏക സിവിൽ കോഡ് നടപ്പാക്കുന്നത് എതിർക്കാനാവില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തുല്യനീതിക്ക് വേണ്ടിയാണ് അത്തരത്തിലൊരു നിയമനിർമ്മാണം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഗവർണർ വ്യക്തമാക്കി. ഹിന്ദു കോഡ് ഇപ്പോൾതന്നെ നിലവിലുണ്ട്. ഹിന്ദു സിഖ് ജൈനന്മാർക്കിടയിൽ അത് ഏകത കൊണ്ടുവന്നോയെന്ന് അദ്ദേഹം ചോദിക്കുന്നു.

Read Also: മുസ്ലിം ലീഗ് തികഞ്ഞ വർഗീയ പാർട്ടി തന്നെ: സിപിഎമ്മിന്റെ നിലപാട് മാറ്റം നാല് വോട്ടിന് വേണ്ടിയെന്ന് കെ സുരേന്ദ്രൻ

നാനാത്വം നിറഞ്ഞ രാജ്യമാണ് നമ്മുടേത്. വിവാഹം, ആചാരം എന്നിവയെക്കുറിച്ചല്ല ഏക സിവിൽ കോഡ്, രണ്ടു ഭാര്യമാർ എന്നതിലേക്ക് മാറിയവർ പലരുണ്ട്. ആരെയും താൻ എടുത്തുപറയുന്നില്ലെന്നും ഗവർണർ അറിയിച്ചു.

രാജ്യസഭയിൽ കഴിഞ്ഞ ദിവസം ഏകസിവിൽ കോഡുമായി ബന്ധപ്പെട്ട സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ എതിർപ്പാണ് ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് ഗവർണർ ഏകീകൃത സിവിൽ കോഡിന് അനുകൂല സമീപനം സ്വീകരിച്ച് രംഗത്തെത്തിയത്.

Read Also: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ഏതറ്റം വരെയും സഹായം നൽകും: വി ശിവൻകുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button