Latest NewsNewsIndia

പ്രധാനമന്ത്രി നാളെ മഹാരാഷ്ട്രയും ഗോവയും സന്ദർശിക്കും: 75,000 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മഹാരാഷ്ട്രയും ഗോവയും സന്ദർശിക്കും. മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി 75,000 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടും. നാഗ്പൂരിനെയും ഷിർദ്ദിയെയും ബന്ധിപ്പിക്കുന്ന സമൃദ്ധി മഹാമാർഗിന്റെ ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Read Also: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ഏതറ്റം വരെയും സഹായം നൽകും: വി ശിവൻകുട്ടി

രാജ്യത്തുടനീളം മെച്ചപ്പെട്ട കണക്ടിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് സമൃദ്ധി മഹാമാർഗ് അഥവാ നാഗ്പൂർ-മുംബൈ സൂപ്പർ കമ്മ്യൂണിക്കേഷൻ എക്സ്പ്രസ് വേ പദ്ധതി. ഏകദേശം 55,000 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 701 കിലോമീറ്റർ അതിവേഗ പാത രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ അതിവേഗ പാതകളിൽ ഒന്നാണ്. ഇത് മഹാരാഷ്ട്രയിലെ 10 ജില്ലകളിലൂടെയും അമരാവതി, ഔറംഗബാദ്, നാസിക്ക് എന്നീ പ്രമുഖ നഗരപ്രദേശങ്ങളിലൂടെയും കടന്നുപോകുന്നു. അതിവേഗ പാത സമീപത്തുള്ള മറ്റ് 14 ജില്ലകളുടെ ബന്ധിപ്പിക്കൽ മെച്ചപ്പെടുത്തുകയും അതിലൂടെ വിദർഭ, മറാത്ത്വാഡ, വടക്കൻ മഹാരാഷ്ട്ര എന്നീ പ്രദേശങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ 24 ജില്ലകളുടെ വികസനത്തിന് സഹായിക്കുകയും ചെയ്യും.

നാഗ്പൂർ മെട്രോയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഖാപ്രിയിൽ നിന്ന് ഓട്ടോമോട്ടീവ് സ്‌ക്വയർ വരെയും (ഓറഞ്ച് ലൈൻ), പ്രജാപതി നഗർ മുതൽ ലോകമാന്യ നഗർ (അക്വാ ലൈൻ) വരെയുമുള്ള രണ്ടു മെട്രോ ടെയിനുകൾ ഖപ്രി മെട്രോ സ്റ്റേഷനിൽ അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്യും. നാഗ്പൂർ മെട്രോയുടെ ഒന്നാം ഘട്ടം 8650 കോടി രൂപ ചെലവിട്ടാണ് വികസിപ്പിച്ചിരിക്കുന്നത്. 6700 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന നാഗ്പൂർ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

Read Also: യുവജനങ്ങൾ നയിക്കുന്ന വികസനത്തിന്റെ കാതലാണ് സംരഭകത്വത്തിന്റെ പ്രോത്സാഹനം: വി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button