Latest NewsKeralaNews

ജനാധിപത്യത്തിന്റെ നാല് തൂണുകളും തകർക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്: രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി

കോഴിക്കോട്: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. ജനാധിപത്യത്തിന്റെ നാല് തൂണുകളും തകർക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: കൊച്ചിയില്‍ വിസ തട്ടിപ്പ്; റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥൻ പറ്റിച്ചത് 60 ഓളം പേരെ 

ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് ശ്രമം. നീതിന്യായ വ്യവസ്ഥയും അപകടത്തിലാണെന്നും അദ്ദേഹം അറിയിച്ചു. ഭരണഘടനാ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സിഐടിയു സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഹിന്ദുത്വവാദത്തിന് ബദൽ മൃദു ഹിന്ദുത്വവാദം അല്ല. സോഷ്യലിസ്റ്റ് ആശയവും ചിന്താഗതിയും കൊണ്ടാണ് ഹിന്ദുത്വ ആശയത്തെ നേരിടേണ്ടത്. കേരളത്തിലെ ജനങ്ങളെ ഈ കാര്യത്തിൽ അഭിനന്ദിക്കുന്നു. ബിജെപിയെ ഒരു സീറ്റിൽ നിന്ന് പൂജ്യത്തിലേക്ക് മാറ്റിയത് കേരള ജനതയാണ്. അടിയന്തരാവസ്ഥക്കാലത്തും ഭരണഘടനയെ താഴ്ത്തികെട്ടുന്ന അവസ്ഥ ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ഇരിട്ടി മേഖലയിലിറങ്ങിയ കടുവയെ കണ്ടെത്തി : ചിത്രം പുറത്ത്, ദൃശ്യം പകർത്തിയത് തെങ്ങിൻ മുകളിൽ നിന്ന് ചെത്തുതൊഴിലാളി

shortlink

Related Articles

Post Your Comments

Related Articles


Back to top button