KeralaLatest NewsNews

അമിത വില: പാത്രക്കടയ്ക്ക് പിഴ

പത്തനംതിട്ട: അയ്യപ്പഭക്തരിൽ നിന്നും അമിത വില ഈടാക്കിയ സന്നിധാനത്തെ പാത്രക്കടയ്ക്ക് പിഴ ചുമത്തി. സന്നിധാനം ഗവ. ആശുപത്രിക്ക് എതിർവശമുള്ള കടയിൽ പാത്രങ്ങൾക്ക് അമിത വില ഈടാക്കുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു.

Read Also: ‘കേരളത്തില്‍ യുഡിഎഫ് ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നു, രണ്ട് പാർട്ടികൾക്കും ഒരു പ്രസിഡന്റ് മതി എന്ന നിലയാണ്’

പരാതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റവന്യു സ്‌ക്വാഡ് പരിശോധന നടത്തുകയും ക്രമക്കേട് കണ്ടെത്തുകയും 5,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പരിശോധനയ്ക്ക് ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ ശ്രീകുമാർ, എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കെ ഗോപകുമാർ, അളവ് തൂക്കവിഭാഗം ഇൻസ്‌പെക്ടർ ഹരികൃഷ്ണക്കുറുപ്പ് എന്നിവർ നേതൃത്വം നൽകി.

Read Also: ‘ഗവര്‍ണര്‍ വിഷയത്തില്‍ ലീഗിന്റേത് കൃത്യമായ നിലപാട്, ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ സ്വാഗതം ചെയ്യും’

shortlink

Related Articles

Post Your Comments

Related Articles


Back to top button