ഡൽഹി: രണ്ടായിരം രൂപയുടെ നോട്ട് നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി എംപി സുശീൽ മോദി. 2000 രൂപ നോട്ട് പൂഴ്ത്തി വെച്ച് ഭീകര പ്രവർത്തനത്തിനും മയക്കുമരുന്ന് കടത്തിനും ഉപയോഗിക്കുന്നതായി വിവരമുണ്ടെന്നും റിസർവ് ബാങ്ക് 2000 രൂപ നോട്ട് അച്ചടിക്കുന്നത് മൂന്ന് വർഷം മുൻപ് നിർത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
‘അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ 100ന് മുകളിൽ കറൻസി ഇല്ല. 2000 രൂപ നോട്ട് ഘട്ടം ഘട്ടമായി നിരോധിക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കണം. എങ്കിൽ ആളുകൾക്ക് നോട്ട് ചെറിയ സംഖ്യകളിലേക്ക് മാറ്റുന്നതിന് സമയം ലഭിക്കും. 2000 രൂപ നോട്ട് നിരോധിച്ച്, നോട്ട് മാറി ചെറിയ കറൻസികൾ വാങ്ങാൻ ജനത്തിന് രണ്ട് വർഷം സമയം അനുവദിക്കണം’, സുശീൽ മോദി പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു : യുവാവ് പിടിയിൽ
എടിഎമ്മുകളിൽ നിന്ന് 2000 രൂപാ നോട്ട് അപ്രത്യക്ഷമായി. മൂന്ന് വർഷമായി റിസർവ് ബാങ്ക് 2000 രൂപ നോട്ട് അച്ചടിക്കുന്നില്ല, ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സ്ഥിരീകരണം നൽകണം. ആയിരം രൂപയുടെ നോട്ട് നിരോധിച്ചിട്ട് 2000 രൂപാ നോട്ട് ഇറക്കിയതിൽ യുക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments