KeralaLatest NewsNews

ശബരിമലയില്‍ ദര്‍ശനസമയം ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് തന്ത്രി

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനസമയം ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. കഴിഞ്ഞ ദിവസങ്ങളിലെ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ദര്‍ശനസമയം ഒരു മണിക്കൂര്‍ നീട്ടിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇനി വര്‍ധിപ്പിക്കുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ദര്‍ശനസമയം ഒരു മണിക്കൂര്‍ നീട്ടിയിട്ടും തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് വീണ്ടും ദര്‍ശന സമയം നീട്ടുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചത്.

അതേസമയം, ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കണോ എന്നതിലടക്കം തീരുമാനമെടുത്തേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button