KannurLatest NewsKeralaNattuvarthaNews

റോഡരികില്‍ നിന്നവരുടെ ഇടയിലേക്ക് കാറ് പാഞ്ഞുകയറി മൂന്നുപേർക്ക് പരിക്ക്

രണ്ട് കെഎസ്ഇബി ജീവനക്കാരനും ഒരു വൃദ്ധനും ആണ് പരിക്കേറ്റത്

കണ്ണൂര്‍: കണ്ണൂരിൽ റോഡരികില്‍ നിന്നവരുടെ ഇടയിലേക്ക് കാറ് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. രണ്ട് കെഎസ്ഇബി ജീവനക്കാരനും ഒരു വൃദ്ധനും ആണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ​ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

Read Also : കുട്ടിയെ നോക്കാത്തതിന് വഴക്കു പറഞ്ഞ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം: മരുമകളും സുഹൃത്തും അറസ്റ്റിൽ

പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിൽ കായലോട് വെച്ചാണ് അപകടം നടന്നത്. വണ്ടിയോടിച്ച മാധവൻ എന്നയാൾ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. കാസർ​ഗോഡ് നിന്നും വയനാട്ടിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇയാൾ.

അപകടത്തിൽ ​ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button