ഡൽഹി: രാജ്യത്തെ കറൻസികളിൽ നിന്നും രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രാലയം. ഗാന്ധിജിയുടെ ചിത്രം കറൻസിയിൽ നിന്ന് നീക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം പാർലമെന്റിൽ വ്യക്തമാക്കി.
ഹെെന്ദവ ദെെവങ്ങളുടെയും സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെയും ചിത്രങ്ങൾ കറൻസിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരുന്നു. എന്നാൽ, നിലവിലെ കറൻസിയിൽ മാറ്റം വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
കേരള പൊലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച സേന, രാഷ്ട്രീയവല്‍ക്കരണമില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍
ഇക്കാര്യം ആർബിഐ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ പറഞ്ഞു. ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിനാണ് മറുപടിയായി അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments