ThiruvananthapuramLatest NewsKeralaNattuvarthaNews

വിഴിഞ്ഞം സംഘര്‍ഷം: ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പിന് എതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തെ തുടര്‍ന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയ്ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍. നിര്‍മ്മാണ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ലംഘിച്ചാണ് സമരം നടന്നതെന്നും പോലീസ് സ്വീകരിച്ചത് നിയമാനുസൃതമായ നടപടികളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി .

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരത്തിനിടെയുണ്ടായ പോലീസ് സ്‌റ്റേഷന്‍ അക്രമ സംഭവങ്ങളിലാണ് ഡോ. തോമസ് ജെ നെറ്റോയെ ഒന്നാംപ്രതിയാക്കി മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തുന്ന രീതിയില്‍ സമരം നടത്തിയതിനും പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയതിനും സംഘം ചേര്‍ന്ന് സംഘര്‍ഷമുണ്ടാക്കിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button