KeralaLatest News

ആലപ്പുഴയിൽ നടന്നത് ജിന്നിനെ ഒഴിപ്പിക്കാനുള്ള മന്ത്രവാദം: ഐടി ജീവനക്കാരിക്ക് നേരിടേണ്ടിവന്നത് കൊടിയ മർദ്ദനം

ആലപ്പുഴ: കായംകുളത്ത് ദുർമന്ത്രവാദത്തിൻ്റെ പേരിൽ യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരമർദ്ദനം. ശരീരത്തിൽ ജിന്ന് കയറിയെന്ന് ആരോപിച്ച് ഭർത്താവും ബന്ധുക്കളും ചേർന്ന് ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. പരാതിയെ തുടർന്ന് ഭർത്താവായ അനീഷ്, ബന്ധുക്കളായ ഷിബു, ഷാഹിന, ദുർമന്ത്രവാദിയായ കുളത്തൂപ്പുഴ സ്വദേശി സുലൈമാൻ, സഹായികളായ അൻവർ ഹുസൈൻ, ഇമാമുദ്ദീൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പരാതിക്കാരിയായ യുവതി ഐടി കമ്പനിയിലെ ജീവനക്കാരിയാണ് . കഴിഞ്ഞ മൂന്ന് മാസക്കാലമായി ജിന്ന് കൂടിയെന്നതിൻ്റെ പേരിൽ ദുർമന്ത്രവാദത്തിനിരയാക്കി ഉപദ്രവിക്കുകയായിരുന്നു എന്നായിരുന്നു പരാതി. യുവതിയുടെ പരാതിയെ തുടർന്ന് എഫ്ഐആറിൽ ഉൾപ്പെട്ട ആറു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭരണിക്കാവ് സ്വദേശിയായ അനീഷുമായി രണ്ടാം വിവാഹമായിരുന്നു യുവതിയുടേത്. അനീഷ് കടുത്ത അന്ധവിശ്വാസത്തിന് അടിമയാണെന്നാണ് യുവതിയുടെ ആരോപണം.

ഭാര്യയുടെ ചെവിയിൽ പതിവായി മന്ത്രം ജപിക്കുമായിരുന്നു. ഇത് എതിർത്തതോടെ ശരീരത്തിൽ ജിന്ന് കയറി എന്ന് ആരോപിച്ചു. ശേഷം ജിന്നിനെ ഒഴിപ്പിക്കാനെന്ന് പറഞ്ഞ് ദുർമന്ത്രവാദത്തിനായി കുളത്തുപ്പുഴ സ്വദേശി സുലൈമാനെ വീട്ടിലെത്തിച്ച് പൂജ നടത്തി. പൂജയ്ക്ക് ഇരിക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് കത്തികൊണ്ടും വാളുകൊണ്ടും ശരീരത്തിൽ മുറിവേൽപ്പിച്ചു. കയറുകൊണ്ടും മറ്റും അടിച്ച് ക്രൂരമായി പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button