Latest NewsIndiaNews

ആംബുലന്‍സില്‍ മയക്കുമരുന്ന് കടത്ത്, 14 കോടി രൂപ വില മതിക്കുന്ന മയക്കുമരുന്ന് ശേഖരവുമായി മിറാജുല്‍ ഇസ്ലാം പിടിയില്‍

 

ഗുവാഹട്ടി: നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 14 കോടിയിലധികം വില മതിക്കുന്ന നിരോധിത മയക്കുമരുന്നുമായെത്തിയ മിറാജുല്‍ ഇസ്ലാം എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിറാജുലിനെ പിടികൂടിയത്. ആംബുലന്‍സില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കവേയാണ് ഇയാള്‍ അറസ്റ്റിലായത്.

Read Also: ഖത്തര്‍ ലോകകപ്പ് രണ്ടാം സെമി ഇന്ന്: ഫ്രാന്‍സും മൊറോക്കോയും നേർക്കുനേർ

പോലീസ് സംഘം നടത്തിയ തിരച്ചിലില്‍ 50,000 യാബ ഗുളികളും 200 ഗ്രാം ഹെറോയിനും കണ്ടെടുത്തു. അടുത്തിടെ അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിനെ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംഭവം. വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ നിന്ന് രാജസ്ഥാനിലേക്ക് പോയ ട്രക്കില്‍ നടത്തിയ പരിശോധനയിലാണ് വന്‍തോതിലുള്ള മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. വിപണിയില്‍ ഏകദേശം 14 കോടി രൂപയോളം വരുമെന്നും നര്‍ക്കോട്ടിക്സ് വിഭാഗം അറിയിച്ചിരുന്നു. വാഹനത്തില്‍ പ്രത്യേകം നിര്‍മ്മിച്ച അറകള്‍ വഴിയാണ് മയക്കുമരുന്ന് കടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button