KeralaLatest NewsNewsBusiness

സ്വർണവില കുതിച്ചുയർന്നു : പവന് നാൽപ്പതിനായിരം പിന്നിട്ടു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. സ്വർണവില പവന് നാൽപ്പതിനായിരം കടന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ആണ് വർദ്ധിച്ചത്. ​ഗ്രാമിന് 5,030 രൂപയും 40,240 രൂപയുമാണ് ഇന്നത്തെ വില.

Read Also : സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തതിന് തെലങ്കാനയിൽ നിരവധി കോൺഗ്രസ് നേതാക്കളെ വീട്ടുതടങ്കലിലാക്കി

അന്താരാഷ്ട്ര സ്വർണവില ഔണ്‍സിന് 1811 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 82.64ലുമാണ്. 24 കാരറ്റ് സ്വർണത്തിന്‍റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 55.5 ലക്ഷം രൂപ കടന്നിട്ടുണ്ട്. ഒന്‍പത് മാസത്തിന് ശേഷമാണ് സ്വര്‍ണവില ഇത്രയും ഉയര്‍ന്നത്.

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ വര്‍ദ്ധിച്ച്‌ 74 രൂപയായി. എന്നാല്‍, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button