KottayamLatest NewsKeralaNattuvarthaNews

പാ​സ്റ്റ​റെ വീ​ട്ടി​ൽ​ക്ക​യ​റി ആ​ക്ര​മി​ച്ചു : പ്രതികൾ പിടിയിൽ

അ​യ്മ​നം പു​ലി​ക്കു​ട്ടി​ശേ​രി മൂ​ന്നൂ​മൂ​ല മ​തി​ര​ത്ത​റ രാ​ജേ​ഷ് (42), ആ​ർ​പ്പൂ​ക്ക​ര പി​ണ​ഞ്ചി​റ​കു​ഴി തൊ​ള്ളാ​യി​ര​ത്തി​ൽ ചെ​ങ്ങ​ളം പ​ണി​ക്ക​ശേ​രി കോ​ള​നി ക​ള​രി​പ്പ​റ​മ്പി​ൽ ഷൈ​മോ​ൻ (49), തി​രു​വാ​ർ​പ്പ് കൊ​ച്ചു​പാ​ലം ക​ള​രി​പ്പ​റ​മ്പ് കോ​ള​നി​യി​ൽ ഷാ​ജി (45) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.

കോ​ട്ട​യം: പാ​സ്റ്റ​റെ വീ​ട്ടി​ൽ​ക്ക​യ​റി ആ​ക്ര​മി​ച്ച മൂ​ന്നു പേ​ർ പൊ​ലീ​സ് പിടിയിൽ. അ​യ്മ​നം പു​ലി​ക്കു​ട്ടി​ശേ​രി മൂ​ന്നൂ​മൂ​ല മ​തി​ര​ത്ത​റ രാ​ജേ​ഷ് (42), ആ​ർ​പ്പൂ​ക്ക​ര പി​ണ​ഞ്ചി​റ​കു​ഴി തൊ​ള്ളാ​യി​ര​ത്തി​ൽ ചെ​ങ്ങ​ളം പ​ണി​ക്ക​ശേ​രി കോ​ള​നി ക​ള​രി​പ്പ​റ​മ്പി​ൽ ഷൈ​മോ​ൻ (49), തി​രു​വാ​ർ​പ്പ് കൊ​ച്ചു​പാ​ലം ക​ള​രി​പ്പ​റ​മ്പ് കോ​ള​നി​യി​ൽ ഷാ​ജി (45) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാണ് കേസിനാസ്പദമായ സംഭവം. പു​ല്ല​രി​ക്കു​ന്ന് ശ​വ​ക്കോ​ട്ട ഭാ​ഗ​ത്തു താ​മ​സി​ക്കു​ന്ന പാ​സ്റ്റ​ർ തോ​മ​സി​നെയാണ് ഇവർ വീ​ട്ടി​ൽ​ക്ക​യ​റി ആ​ക്ര​മി​ച്ച​ത്. തോ​മ​സി​ന്‍റെ ബ​ന്ധു​വി​ന്‍റെ സ്ഥ​ലം വി​ല്പ​ന​യ്ക്കാ​യി ബ്രോ​ക്ക​ർ കൂ​ടി​യാ​യ ഷാ​ജി​യെ ഏ​ൽ​പ്പി​ച്ചി​രു​ന്നു. സ്ഥ​ലം വി​ൽ​ക്കു​ന്ന​തി​ന് തോ​മ​സ് ത​ട​സം നി​ൽ​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് ഷാ​ജി​യും സു​ഹൃ​ത്തു​ക്ക​ളും വീ​ട്ടി​ൽ​ക്ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ആക്രമണത്തിന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ചെ​ങ്ങ​ളം, മാ​ലം, തി​രു​വാ​ർ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button