Latest NewsNewsMobile PhoneTechnology

ടെക്നോ പോവ 4 വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? വമ്പിച്ച വിലക്കിഴിവുമായി ആമസോൺ

6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ടെക്നോ പോവ സീരീസിലെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ടെക്നോ പോവ 4 ന് വമ്പിച്ച വിലക്കിഴിവുകൾ പ്രഖ്യാപിച്ച് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, ടെക്നോ പോവ 4 സ്മാർട്ട്ഫോണുകൾക്ക് 17 ശതമാനം ഇളവാണ് നൽകുന്നത്. ഇതോടെ, ഈ സ്മാർട്ട്ഫോണുകൾ 11,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. കൂടാതെ, 1,199.90 രൂപ വരെയാണ് ബാങ്ക് ഓഫർ ലഭിക്കുക. ഇവയുടെ കൂടുതൽ സവിശേഷതകൾ അറിയാം.

6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് മീഡിയടെക് ഹീലിയോ ജി99 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: കേരള മീഡിയ അക്കാദമി അധ്യാപകനും മാധ്യമ പ്രവർത്തകനുമായ കെ. അജിത് അന്തരിച്ചു

50 മെഗാപിക്സൽ പ്രൈമറി സെൻസർ ഉള്ള ഡ്യുവൽ റിയൽ ക്യാമറ സജ്ജീകരണമാണ് നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 45 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 6,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലാണ് ആമസോണിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button