ThiruvananthapuramLatest NewsKeralaNattuvarthaNews

സര്‍ക്കാര്‍ ഓഫീസുകളില്‍ ജനുവരി ഒന്ന് മുതല്‍ ബയോമെട്രിക് പഞ്ചിങ്: കര്‍ശന നിര്‍ദ്ദേശവുമായി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജനുവരി ഒന്ന് മുതല്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം നിര്‍ബന്ധമായും നടപ്പാക്കണമെന്ന് നിര്‍ദ്ദേശം. സെക്രട്ടേറിയറ്റിലും കളക്ട്രറേറ്റുകളിലും വിവിധ വകുപ്പ് മേധാവികളുടെ ഓഫീസുകളിലും ഒന്നാം തീയതി മുതല്‍ പഞ്ചിങ് സംവിധാനം നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന്, ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു.

മുന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി കർശന നിർദ്ദേശം നൽകിയത്. ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും ഓഫീസ് സമയത്ത് ജീവനക്കാര്‍ ഓഫീസില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കാൻ തീരുമാനമെടുത്തത്.

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാൻ അയമോദകം

സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിങ് സംവിധാനം നടപ്പാക്കാന്‍ പലതവണ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പൂര്‍ണമായും നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. ഇക്കാര്യത്തിൽ പലയിടത്തും വീഴ്ചകള്‍ വരുത്തിയ സാഹചര്യത്തിലാണ് അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ബയോമെട്രിക് പഞ്ചിങ് സംവധാനം കാര്യക്ഷമമായി നടപ്പാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button