Latest NewsNewsTechnology

പുതുവത്സരത്തിൽ പ്രീമിയം മിനി പ്ലാൻ സബ്സ്ക്രിപ്ഷനുമായി സ്പോട്ടിഫൈ, സബ്സ്ക്രിപ്ഷൻ തുക എത്രയെന്ന് അറിയാം

സ്പോട്ടിഫൈ പ്രീമിയം മിനി പ്ലാനിൽ പരസ്യങ്ങളില്ലാതെ പോഡ്കാസ്റ്റുകൾ ആസ്വദിക്കാൻ സാധിക്കുന്നതാണ്

പുതുവത്സരത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ. ഇത്തവണ ഉപഭോക്താക്കൾക്കായി പ്രീമിയം മിനി പ്ലാൻ സബ്സ്ക്രിപ്ഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം രണ്ടു രൂപയാണ് ഉപഭോക്താക്കളിൽ നിന്നും സബ്സ്ക്രിപ്ഷൻ തുകയായി ഈടാക്കുക. ഒരാഴ്ചത്തേക്ക് 25 രൂപ ചിലവാക്കിയാൽ ഒട്ടനവധി ഫീച്ചറുകൾ ലഭിക്കുക.

സ്പോട്ടിഫൈ പ്രീമിയം മിനി പ്ലാനിൽ പരസ്യങ്ങളില്ലാതെ പോഡ്കാസ്റ്റുകൾ ആസ്വദിക്കാൻ സാധിക്കുന്നതാണ്. കൂടാതെ, പ്രീമിയം മിനി പ്ലാൻ ഉപയോക്താക്കൾക്ക് റിവാർഡുകൾ നേടാനുള്ള അവസരവും ലഭിക്കുന്നതാണ്. അടുത്ത 30 ദിവസത്തിനുള്ളിൽ ഏതെങ്കിലും 10 ദിവസത്തേക്ക് പ്രീമിയം മിനി പ്ലാൻ ഉപയോഗിക്കുന്നവർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക. പുതുവത്സരത്തിൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് സ്പോട്ടിഫൈ ഇത്തരത്തിലുള്ള ഓഫറുകൾ അവതരിപ്പിക്കുന്നത്.

Also Read: ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാൻ ശർക്കര

shortlink

Related Articles

Post Your Comments

Related Articles


Back to top button