KeralaLatest NewsNews

ഒരു ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം തുടര്‍ച്ചയായി ചൊറിച്ചിലും ശ്വാസതടസവും അനുഭവപ്പെടുന്നു

പത്താംക്ലാസ് -സി ഡിവിഷനിലെ കുട്ടികള്‍ക്കാണ് സ്‌കൂളിലെത്തുന്ന ദിനങ്ങളില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത്

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തെ പ്രമുഖ സ്‌കൂളില്‍ ഒരു ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം തുടര്‍ച്ചയായി ചെറിച്ചിലും ശ്വാസതടസ്സവും അനുഭവപ്പെടുന്നതായി വിവരം. തിരുവനന്തപുരം അമ്പലംമുക്ക് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഈ വിചിത്ര സംഭവം. ഇതിന് പിന്നിലെ കാരണം അറിയാന്‍ കഴിയാത്തതിന്റെ ആശങ്കയിലാണ് അദ്ധ്യാപകരും രക്ഷിതാക്കളും.

Read Also: ലോകം വലിച്ചെറിഞ്ഞ ചെമ്പുനാണയമാണ് കമ്മ്യൂണിസം: ബേല താർ

പത്താംക്ലാസ് -സി ഡിവിഷനിലെ കുട്ടികള്‍ക്കാണ് സ്‌കൂളിലെത്തുന്ന ദിനങ്ങളില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത്. കഴിഞ്ഞ നവംബര്‍ 18-നാണ് ആദ്യമായി കുട്ടികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടുവന്നത്. ആകെ 52 വിദ്യാര്‍ത്ഥികളില്‍ 15 പേര്‍ക്ക് ചൊറിച്ചിലും ശ്വാസതടസവും അനുവപ്പെട്ടു. പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച കുട്ടികളില്‍ പലവിധ ടെസ്റ്റുകള്‍ നടത്തിയെങ്കിലും പ്രത്യേകിച്ച് കാരണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇത് തുടര്‍ക്കഥ ആയതോടെയാണ് ആശങ്കയിലാക്കിയത്.

ഈ കുട്ടികളെ പരിചരിക്കുന്ന രക്ഷിതാക്കള്‍ക്കും ശാരീരിക പ്രശ്നങ്ങളുണ്ടായി. അതിലുപരി പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന അനാരോഗ്യം പഠനത്തെ ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. ക്ലാസ് മുറികള്‍ വൃത്തിയാക്കി അണുനശീകരണം നടത്തിയിരുന്നു. ഇതിന് പുറമേ പ്രശ്നത്തിന്റെ കാരണം കണ്ടെത്താന്‍ കഴിയാതെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. സംഭവത്തില്‍ പേരൂര്‍ക്കട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button