Latest NewsKeralaNews

പ്രതിഷേധിക്കുന്ന ജനതയെ ശത്രുപക്ഷത്ത് കാണാനല്ല, പ്രശ്‌നപരിഹാരത്തിനാണ് സർക്കാർ ശ്രമിക്കേണ്ടത്: വി മുരളീധരൻ

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രതിഷേധിക്കുന്ന ജനതയെ ശത്രുപക്ഷത്ത് കാണാനല്ല, പ്രശ്‌നപരിഹാരമുണ്ടാക്കാനാണ് ഉത്തരവാദിത്തമുള്ള സർക്കാർ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഇന്ത്യ ചൈന സംഘർഷം: ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് കെജ്രിവാൾ

ഉത്തരേന്ത്യൻ കർഷകരുടെ മാത്രമല്ല, മലയോര കർഷകരുടെ കണ്ണീർ കൂടി കാണാൻ കേരളത്തിലെ ഭരണ കക്ഷിക്ക് കഴിയണമെന്ന് അദ്ദേഹം വ്യക്തമാക്കി. മലയോര ജനതയെ സമരപാതയിലേക്ക് തള്ളിവിടരുത്. ഒന്നുകിൽ സിൽവർ ലൈൻ അല്ലെങ്കിൽ ബഫർ സോൺ, കിടപ്പാടം സംബന്ധിച്ച ആശങ്ക കേരളത്തിൽ എല്ലായിടത്തും ജനങ്ങളുടെയും ഉറക്കം കെടുത്തുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

വികസനാവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുകയോ പരിസ്ഥിതി സംരക്ഷിക്കുകയോ ചെയ്യുന്നതിന് മലയാളി എതിരല്ല. പക്ഷേ സർക്കാരുകൾക്ക് അവരെ, സാധാരണ ജനതയെ വിശ്വാസത്തിലെടുക്കാനാവണം. ഒരിഞ്ച് ഭൂമിക്ക് ലക്ഷങ്ങൾ വിലയുള്ള നാട്ടിൽ ഉപഗ്രഹ സർവെ നടത്തി അതിര് നിശ്ചയിക്കുന്നവരുടെ ധാർഷ്ട്യം ചില്ലറയല്ല. ബഫർസോൺ വിഷയത്തിൽ പിണറായി സർക്കാരിന്റെ തികഞ്ഞ നിരുത്തരവാദിത്തവും അഹന്തയുമാണ് കാണുന്നത്. ഉപഗ്രഹ സർവെയല്ല, എത്രയും വേഗം ഭൗതികപരിശോധന നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ വളരെക്കുറച്ച് സമയമേയുള്ളൂ എന്നിരിക്കെ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ നീങ്ങണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.

Read Also: ഫ്ളക്സ് ബോര്‍ഡുകളോ റാലികളോ കണ്ട് ജനം വോട്ടുചെയ്യില്ല, സംസ്ഥാന ബിജെപി നേതാക്കള്‍ ഇത് മനസിലാക്കണം: ജേക്കബ് തോമസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button