Latest NewsKeralaCinemaMollywoodNewsEntertainment

ആദ്യം എന്നെയായിരുന്നു ഇപ്പോൾ മകളെയും, അയാളുടെ ഫോണിൽ മുഴുവൻ എന്റെ ചിത്രങ്ങളായിരുന്നു: പ്രവീണ

സിനിമയിലും സീരിയലിലും ഒക്കെ തന്റേതായ കഴിവ് തെളിയിച്ച നദി പ്രവീണ തനിക്കുണ്ടായ ദുരനുഭവം പങ്കുവെയ്ക്കുകയാണ്. മൂന്ന് വര്‍ഷമായി ഒരാള്‍ തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് ഉപദ്രവിക്കുകയാണെന്ന് നടി പ്രവീണ. സോഷ്യല്‍ മീഡിയയില്‍ താന്‍ നേരിടുന്ന ദുരനുഭവത്തെ കുറിച്ചാണ് പ്രവീണ തുറന്നു പറഞ്ഞത്. തന്റെ ആരാധകന്‍ ആണെന്ന് പറഞ്ഞ് മെസേജ് അയച്ച ശേഷം തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുകയാണ് ചെയ്തത് എന്നാണ് പ്രവീണ പറയുന്നത്. സമയം മലയാളത്തോടായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

‘ഏകദേശം മൂന്ന് വർഷങ്ങൾക്ക് മുൻപ് ആണ് ഇത് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഫേസ്ബുക്കിലും ഇൻസ്റ്റയിലുമൊക്കെ ഒരുപാട് ഫേക്ക് അക്കൗണ്ട് ഉണ്ടെന്ന് പലരും വിളിച്ചു പറയാൻ തുടങ്ങി. ആദ്യമൊക്കെ ഇത് സ്ഥിരം സംഭവമാണല്ലോ എന്ന് കരുതി വിട്ടുകളഞ്ഞു. എന്നാൽ പിന്നീട് ഒരുപാട് അക്കൗണ്ടുകളിലൂടെ എന്റെ സുഹൃത്തുക്കളെ അവനിലേക്ക് എത്തിക്കുകയായിരുന്നു. ഇതൊരു തരം ലഹരി പോലെയാണ്. എന്തിനാണ് അവൻ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് അറിയില്ല. അവനെ ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ല. എന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അവനെ പിടിച്ചപ്പോഴാണ് ഞാൻ ആദ്യമായി അവൻ ആരാണെന്ന് പോലും അറിയുന്നത്. അവൻ എന്റെ ഫോട്ടോ മോർഫ് ചെയ്ത് ഇങ്ങനെ ചെയ്യുമ്പോൾ എന്തോ ഒരു സുഖം.. എന്റെ കഷ്ടകാലം എന്നല്ലേ പറയാൻ പറ്റൂ, വേറെ ആർക്കെങ്കിലും ഉപദ്രവം ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. പക്ഷേ ഞാൻ വർഷങ്ങളായി ഉപദ്രവം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

ആരാധനയാണെന്ന് പറഞ്ഞുകൊണ്ട് മെസ്സേജ് അയക്കുന്ന സമയത്ത് തന്നെ എന്റെ ചിത്രങ്ങൾ വച്ചുകൊണ്ട് വളരെ മോശം പ്രവർത്തികളും അവൻ ചെയ്യുകയാണ്. സമാധാനമായി ഒന്നുറങ്ങാൻ പോലും പറ്റാത്ത അവസ്ഥ വരെയായി എത്ര പരാതി കൊടുത്താലും ഇതുതന്നെ പിന്നെയും ചെയ്യും. ഒരുതരം വാശിയോടെ ചിത്രങ്ങൾ മോശമായി പ്രചരിപ്പിക്കുന്നത്. ഇപ്പോൾ കുറച്ചുകാലമായി എന്നെ മാത്രമല്ല മകളെയും ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. മകൾ ഫോളോ ചെയ്യുന്ന ആളുകളെ തേടിപ്പിടിച്ചുകൊണ്ട് അവർക്കും വളരെ വൾഗർ ആയ ചിത്രങ്ങൾ മോർഫ് ചെയ്ത് അയച്ചു കൊടുക്കുന്നതാണ് അവന്റെ രീതി’, പ്രവീണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button