Latest NewsCarsNewsAutomobile

രാജ്യത്ത് ലക്ഷ്വറി കാറുകൾക്ക് ആവശ്യക്കാർ ഏറുന്നു

രണ്ട് കോടി രൂപയ്ക്ക് മുകളിലുള്ള വാഹനങ്ങളെയാണ് ലക്ഷ്വറി വാഹനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്

രാജ്യത്ത് ലക്ഷ്വറി കാറുകളുടെ വിൽപ്പന അതിവേഗം കുതിക്കുന്നതായി റിപ്പോർട്ട്. ഒട്ടേറെ സാമ്പത്തിക പ്രതിസന്ധികൾ നിലനിൽക്കുന്ന കാലമായിട്ടും, അത്യാഡംബര കാറുകൾക്ക് ഇന്നും ആവശ്യക്കാർ ഏറുകയാണ്. ലോക വിപണിയിൽ ലക്ഷ്വറി കാറുകളുടെ വിൽപ്പനയിൽ നേരിയ തോതിൽ മങ്ങൽ ഏൽക്കുന്നുണ്ടെങ്കിലും, ഇന്ത്യയിൽ വിൽപ്പന കുതിക്കുയാണെന്നാണ് കമ്പനികളുടെ അഭിപ്രായം.

രണ്ട് കോടി രൂപയ്ക്ക് മുകളിലുള്ള വാഹനങ്ങളെയാണ് ലക്ഷ്വറി വാഹനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. 2022- ലെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം, ലക്ഷ്വറി വാഹനങ്ങളുടെ വിൽപ്പന 50 ശതമാനമാണ് വർദ്ധിച്ചത്. 2018- ൽ രേഖപ്പെടുത്തിയ റെക്കോർഡ് വർദ്ധനവിനെ പിന്തള്ളിയാണ് ഇത്തവണ കൈവരിച്ച നേട്ടം. ലക്ഷ്വറി വാഹനങ്ങളുടെ വിപണിയിൽ ഇറ്റാലിയൻ ബ്രാൻഡായ ലംബോർഗിനിക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്. 4 കോടി രൂപയ്ക്ക് മുകളിലാണ് ലംബോർഗിനിയുടെ വില.

Also Read: കേന്ദ്ര പ്രത്യക്ഷനികുതി വരുമാനത്തിൽ മുന്നേറ്റം, ഏറ്റവും പുതിയ കണക്കുകൾ അറിയാം

shortlink

Related Articles

Post Your Comments


Back to top button