Latest NewsNewsIndia

ആംബുലന്‍സ് നിര്‍ത്തി ഡ്രൈവറുടെയും രോഗിയുടെയും മദ്യപാനം: ദൃശ്യങ്ങൾ വൈറല്‍

കാലൊടിഞ്ഞ ആളുമായി പോകുമ്പോഴായിരുന്നു ആംബുലന്‍സ് ഡ്രൈവറുടെ മദ്യപാനം

രോഗിയുമായി പോകുന്നതിനിടെ വഴിയില്‍ നിര്‍ത്തി മദ്യം കഴിച്ച്‌ ആംബുലൻസ് ഡ്രൈവര്‍. രോഗിക്കും ഡ്രൈവര്‍ മദ്യം നല്‍കി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഒഡീഷയിലെ ജഗത് സിങ്പുരിലാണ് സംഭവം.

കാലൊടിഞ്ഞ ആളുമായി പോകുമ്പോഴായിരുന്നു ആംബുലന്‍സ് ഡ്രൈവറുടെ മദ്യപാനം. വാഹനത്തിന് പുറത്തുനിന്ന് ഡ്രൈവറും സ്ട്രക്ചറില്‍ കിടന്ന് രോഗിയും മദ്യം കുടിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.

read also: കോടതി മുറിയില്‍ കഴുത്തു മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച പ്രതിക്ക് പോക്‌സോ കേസില്‍ ജീവപരന്ത്യം

രോഗിയുടെ കൂടെയുണ്ടായിരുന്നവരാണ് വീഡിയോ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. രോഗി ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ മദ്യം നല്‍കിയത് എന്നാണ് ഡ്രൈവറുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button