NewsTechnology

സാംസംഗ് ഗാലക്സി എം33: റിവ്യൂ

നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള സാംസംഗ് ഗാലക്സി എം33 ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ കഴിയുന്ന സ്മാർട്ട്ഫോൺ കൂടിയാണ്

സാംസംഗ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷാണ് സാംസംഗ് ഗാലക്സി എം33. വളരെ വ്യത്യസ്ഥമായ ഡിസൈനാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള സാംസംഗ് ഗാലക്സി എം33 ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ കഴിയുന്ന സ്മാർട്ട്ഫോൺ കൂടിയാണ്. ഇവയുടെ സവിശേഷതകൾ പരിശോധിക്കാം.

6.6 ഇഞ്ച് ടിഎഫ്ടി എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2,408 × 1,080 റെസൊല്യൂഷനും ഗോറില്ല ഗ്ലാസ് 5 സംരക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. Exynos 1280 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: കണ്ണിനു ചുറ്റുമുള്ള ഡാർക്ക് സർക്കിൾ ഇല്ലാതാക്കാൻ ഈ ചേരുവ ഉപയോഗിക്കൂ

6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 6,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 15,999 രൂപ മുതലാണ് സാംസംഗ് ഗാലക്സി എം33 വാങ്ങാൻ സാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button