KeralaLatest NewsIndia

‘ആത്മാഭിമാനമുള്ള ഇന്ത്യക്കാരന് നീരസമുണ്ട്’- കേരളത്തെയും പ്രത്യേക രാജ്യമാക്കിയ അര്‍ജന്റീന തിരുത്തണമെന്ന് ഡിഎസ്‌പി

ന്യൂഡൽഹി: ഫുട്ബോൾ ആരാധനയിൽ മറ്റു രാജ്യങ്ങൾക്കൊപ്പം കേരളത്തെയും രാജ്യമാക്കി പേരെടുത്ത് അഭിനന്ദിച്ച അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ ട്വീറ്റ് അശ്രദ്ധമെന്ന് യു പി പൊലീസ് ഉദ്യോഗസ്ഥ. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ്, ആത്മാഭിമാനമുള്ള ഇന്ത്യക്കാരന് നീരസത്തോടെയെ ഇത് വായിക്കാനാകൂ, ഇത് ബ്രിട്ടീഷ് തന്ത്രത്തെ പോലെ തന്നെയുള്ള ഒരു വിഘടനവാദമാണ് എന്നുമാണ് ട്വിറ്റിലൂടെയുളള ഉത്തർപ്രദേശ് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അഞ്ജലി കടാരിയയുടെ വിമർശനം.

അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ്റെ ട്വീറ്റ് തിരുത്തണമെന്നും ഉദ്യോഗസ്ഥ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ആവശ്യപ്പെട്ടു. വിഘടനവാദത്തിന്റെ പുതിയ തന്ത്രമാണ് ഇതെന്നാണ് നിരവധിപ്പേർ കമന്റിൽ പറയുന്നത്. ‘നന്ദി ബംഗ്ലാദേശ്, കേരളത്തിനും ഇന്ത്യക്കും പാകിസ്ഥാനും നന്ദി. നിങ്ങളുടെ പിന്തുണയ്ക്ക് വലിയ നന്ദി’ എന്നായിരുന്നു ടീമിന്റെ ഔദ്യോഗിക ഹാൻഡിലിൽനിന്നുള്ള ട്വീറ്റ്.

ഈ ട്വീറ്റിൽ കേരളം എന്ന് പ്രത്യേകം നൽകിയിരിക്കുന്നത് മാറ്റണമെന്നാണ് ഡിഎസ്പി ആവശ്യപ്പെടുന്നത്. എന്നാൽ ഈ ട്വീറ്റിനെതിരെ കേരളത്തിലെ നിരവധിയാളുകൾ രംഗത്തെത്തി. പ്രത്യേക സൗത്ത് ഇന്ത്യൻ രാജ്യം വേണമെന്ന് വാശി പിടിക്കുന്ന ചിലരാണ് യുപി ഡിഎസ്പിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button