Latest NewsNewsTechnology

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത, മെസേജുകളിലെ ഈ കിടിലൻ ഫീച്ചറിനെ കുറിച്ച് അറിയൂ

പരീക്ഷണാടിസ്ഥാനത്തിൽ ബീറ്റാ ടെസ്റ്ററുകൾക്ക് ഈ ഫീച്ചർ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്

പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് കിടിലൻ ഫീച്ചറുമായി എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഒരാൾക്ക് അയച്ച സന്ദേശം അബദ്ധത്തിൽ ഡിലീറ്റ് ചെയ്തു പോയാലും ഇനി പേടിക്കേണ്ട ആവശ്യമില്ല. അയച്ച മെസേജുകൾ തിരിച്ചെടുക്കാൻ സഹായിക്കുന്ന ‘Undo’ ബട്ടനാണ് വാട്സ്ആപ്പ് നൽകുന്നത്.

പലപ്പോഴും അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാൻ ‘ഡിലീറ്റ് ഫോർ എവരിവൺ’ കൊടുക്കുന്നതിനു പകരം, അബദ്ധത്തിൽ ‘ഡിലീറ്റ് ഫോർ മീ’ കൊടുത്ത് പലരും അബദ്ധത്തിൽ ചാടാറുണ്ട്. എന്നാൽ, പുതിയ ഫീച്ചറിൽ ഉൾപ്പെടുത്തിയിരിക്കുന്ന Undo ബട്ടൺ ക്ലിക്ക് ചെയ്യുന്നതോടെ, ഡിലീറ്റ് ചെയ്ത സന്ദേശം തിരികെ എത്തുന്നതാണ്. ഉപയോക്താക്കൾക്ക് ഏറെ പ്രയോജനമായ ഫീച്ചർ എന്ന നിലയിലാണ് വാട്സ്ആപ്പ് ഇതിനെ വിശേഷിപ്പിക്കുന്നത്.

Also Read: കേരളത്തിൽ 5 ജി സേവനത്തിന് തുടക്കം കുറിച്ചു: ഐടി-ആരോഗ്യ മേഖലയ്ക്ക് ഊർജമെന്ന് മുഖ്യമന്ത്രി

പരീക്ഷണാടിസ്ഥാനത്തിൽ ബീറ്റാ ടെസ്റ്ററുകൾക്ക് ഈ ഫീച്ചർ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ, ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് Undo ഓപ്ഷൻ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button