Latest NewsNewsTechnology

ഇന്ത്യൻ ജിഡിപിലേക്ക് കോടികളുടെ സംഭാവനയുമായി യൂട്യൂബ്, പുതിയ നേട്ടം ഇതാണ്

2020- ൽ 6,800 കോടി രൂപയാണ് യൂട്യൂബ് ഇന്ത്യൻ ജിഡിപിയിലേക്ക് സംഭാവന ചെയ്തത്

ഇന്ത്യൻ ജിഡിപിയിൽ കോടികളുടെ സംഭാവനയുമായി എത്തിയിരിക്കുകയാണ് പ്രമുഖ വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷം യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാർ ഇന്ത്യയുടെ ജിഡിപിയിലേക്ക് 10,000 കോടി രൂപയുടെ വരുമാനമാണ് എത്തിച്ചിരിക്കുന്നത്. കൂടാതെ, കമ്പനിയുടെ ക്രിയേറ്റീവ് സംവിധാനം വഴി നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഏകദേശം 7.5 ലക്ഷത്തോളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.

പ്രേക്ഷകർക്ക് മികച്ച പഠനാവസരവും കണ്ടന്റ് തയ്യാറാക്കുന്നവർക്ക് വരുമാനത്തിനുള്ള അവസരവും ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ യൂട്യൂബ് ആവിഷ്കരിക്കുന്നുണ്ട്. വിവിധ മേഖലകളിൽ നൈപുണ്യ വികസനം ലക്ഷ്യമിട്ട് ‘കോഴ്സുകൾ’ എന്ന പേരിലാണ് പുതിയ ഉൽപ്പന്നം യൂട്യൂബ് അവതരിപ്പിക്കുന്നത്. ഇവ അടുത്ത വർഷം മുതലാണ് പ്രേക്ഷകർക്ക് ലഭിച്ചു തുടങ്ങുക.

Also Read: ഐശ്വര്യവും സമാധാനവും കൊണ്ടുവരാൻ വെളുത്ത വിനായക വിഗ്രഹം: വിഗ്രഹം വെക്കുന്നതിനും നിയമങ്ങൾ

യൂട്യൂബിൽ നിരവധി ആളുകൾക്ക് ഇഷ്ട ജോലി ചെയ്യുന്നതിനോടൊപ്പം, അവരുടെ കരിയർ രൂപപ്പെടുത്താനും പണം സമ്പാദിക്കാനും നീക്കങ്ങൾ നടത്തുന്നുണ്ട്. നൈപുണ്യ വികസനം ലക്ഷ്യമിട്ടാണ് കൂടുതൽ നിക്ഷേപ പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയെന്ന് യൂട്യൂബ് അറിയിച്ചിട്ടുണ്ട്. 2020- ൽ 6,800 കോടി രൂപയാണ് യൂട്യൂബ് ഇന്ത്യൻ ജിഡിപിയിലേക്ക് സംഭാവന ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button